തൊടുപുഴ: കേരള പുലയര്‍ മഹാസഭ കെ.പി.എം.എസ്. ഇടവെട്ടി ശാഖ വാര്‍ഷിക സമ്മേളനം ഇടവെട്ടി എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരുന്ന പ്രകടനം സമ്മേളന വേദിയില്‍ അവസാനിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.സി.ശിവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.ബാബു അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സുരേഷ്‌കണ്ണന്‍, ശാഖാ സെക്രട്ടറി ചന്ദ്രന്‍ പി.കെ, അസി.സെക്രട്ടറി ഉഷ സോമന്‍, ഖജാന്‍ജി ചന്ദ്രന്‍ പി.എ, ജില്ലാ.അസി.സെക്രട്ടറി. കെ.ജി.സോമന്‍, കെ.പി.വൈ.എം. യൂണിയന്‍ സെക്രട്ടറി ശരത് എ.എസ്, ശാഖാ കമ്മറ്റിയംഗങ്ങളായ കിഷോര്‍കുമാര്‍, വിനോദ്.പി.എ, ഷൈല ശശി എന്നിവര്‍ പ്രസംഗിച്ചു.
കേരള പുലയര്‍ മഹാസഭ ഇടവെട്ടി ശാഖയുടെ വാര്‍ഷിക സമ്മേളനം
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
